പൊറാട്ട് നാടകങ്ങള്‍ക്കിടയിലെ ഈ നല്ല നാടകം കാണാന്‍ വിമാനത്തിനു ടിക്കറ്റ് എടുക്കാം…
സജി തോമസ് എന്നയാളുടെ ജീവിതത്തില്‍ നിന്ന് ഇന്‍സ്പയര്‍ ചെയ്തെടുത്ത സിനിമയാണ് വിമാനം. വിമാനം ഉണ്ടാക്കി എന്ന കേന്ദ്ര സംഭവം മാത്രമെടുത്ത് ബാക്കി സംഭവങ്ങള്‍ക്ക് അല്‍പ്പം സിനിമാറ്റിക് ഭാഷ്യം രചിക്കുകയാണ് ഇവിടെ സംവിധായകന്‍ ചെയ്തിരിക്കുന്നത്.
വെങ്കിടി എന്ന ചെറുപ്പക്കാരന്‍ വിമാനം ഉണ്ടാക്കിയ കഥ എന്ന ലേബലില്‍ വന്ന ചിത്രം പക്ഷേ പ്രധാനമായും വെങ്കിടിയുടെയും ജാനകിയുടെയും പ്രണയം ആണ് പറയുന്നത്.
പ്രിത്വിരാജ് എന്ന നടന്‍റെ അഭിനയം വല്ലാതെ നാടകീയമാവാന്‍ തുടങ്ങിയിട്ടുണ്ട് എന്ന കാര്യം ഈ ചിത്രവും അടിവരയിടുന്നു. അതിനാടകീയ സംഭാഷണങ്ങള്‍ അതിലും നാടകീയത കലര്‍ത്തി പ്രിത്വി അവതരിപ്പിക്കുന്നത് പലപ്പോഴും വെറുപ്പിക്കുന്നുണ്ട്.
അതേ സമയം പുതുമുഖമായ ദുര്‍ഗ്ഗ കൃഷ്ണ അത്രത്തോളം നാടകം കളിക്കാതെ തന്നെ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാന്‍ ദുര്‍ഗ്ഗക്കും അവളുടെ ജാനകി എന്ന കഥാപാത്രത്തിനും ആവുന്നുണ്ട്.
അതിനാടകീയമായ രംഗങ്ങളും സംഭാഷണങ്ങളും പണ്ടത്തെ ടിപ്പിക്കല്‍ വില്ലന്‍ കഥാപാത്രങ്ങളും ചിത്രത്തെ പലപ്പോഴും അരോചകമാക്കുന്നുണ്ട്.
ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് , കാമറ എന്നിവ വളരെ നന്നായി കൈകാര്യം ചെയ്ത് ഈ സിനിമയിലെ കുറവുകളെ ഒരു പരിധി വരെ മറക്കാന്‍ സംവിധായകനാവുന്നുണ്ട്.
അവസാന മിനിട്ടുകളിലെ പ്രണയവും അത് തരുന്ന ഒരു നല്ല ഫീലും കൊണ്ട് വിമാനം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ ആണ്.