Among Crowd

കോപ്പി പേസ്റ്റ് പുണ്യാളന്‍

Advertisements

 

പുണ്യാളന്‍ അഗര്‍ബത്തീസ് സിനിമ എടുത്തു പേര് ചെറുതായി മാറ്റി ഇറക്കിയ സിനിമ ആണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. കഥാ തന്തു മാറുന്നില്ല, കഥാപാത്രങ്ങള്‍ മാറുന്നില്ല, സിനിമയുടെ തുടക്കവും പ്രശ്നങ്ങളും കോടതിയും അവസാനവും മാറുന്നില്ല. എന്തിനു കോമഡി ഉണ്ടാക്കാന്‍ വേണ്ടിയുള്ള സരസനായ ജഡ്ജിയും . ജോലി ചെയ്യാത്ത ജിംബ്രൂട്ടനും , പൊട്ടനായ അഭയനും വരെ മാറുന്നില്ല ….

പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ കഥ എടുത്തു കോപ്പി ചെയ്തു അതില്‍ മേമ്പോടിക്ക് ഇത്തിരി മാറ്റങ്ങള്‍ നടത്തി പേസ്റ്റ് ചെയ്‌താല്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആയി. കോപ്പി ചെയ്തത് തന്‍റെ തന്നെ പടത്തില്‍ നിന്നായത്‌ കൊണ്ട് എന്തായാലും കോപ്പി റൈറ്റ് ഇഷ്യൂ ഒന്നും രഞ്ജിത്ത് ശങ്കര്‍ നേരിടേണ്ടി വരില്ല എന്നാശ്വസിക്കാം.

ജോയ് താക്കോല്‍ക്കാരന്‍ വെറും പൊള്ളയായ പൊതു ബോധത്തിന്റെ വക്താവാകുകയാണ് ഇവിടെ. വൈഫൈ ഉപയോഗിച്ച് ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ ഉറക്കം ആണെന്ന് പറയുന്ന ജോയി തന്‍റെ പ്രതിരോധത്തിന് തിരഞ്ഞെടുക്കുന്നതും സോഷ്യല്‍ മീഡിയ തന്നെയാണ്. ഫേസ്ബുക്കില്‍ ഒരു ഹാഷ്ടാഗില്‍ തീരുന്ന പ്രതിരോധത്തോളം വില മാത്രമേ ഈ സിനിമ ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ക്കും വില ഉള്ളൂ. ഇത്തരം ചില ശബ്ദങ്ങള്‍ ഒട്ടും അടിത്തറയില്ലാതെ ഉയര്‍ത്തുന്നത് മാത്രമാണ് ഈ സിനിമ ചെയ്യുന്ന കാര്യം അതിനു പ്രതിവിധി നിര്‍ദ്ദേശിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ഈ സിനിമ ചെയ്യുന്നില്ല ശക്തന്‍ രാജശേഖരനില്‍ നിന്ന് മറ്റൊരു അഴിമതിക്കാരനിലേക്ക് അധികാരം കൈമാറപ്പെടുമ്പോള്‍ തീരുന്നു പുണ്യാളന്റെ പൊള്ളയായ പ്രതിരോധം.

ദ്വയാര്‍ത്ഥത്തില്‍ പറയാത്ത നല്ല കോമഡികള്‍ ആണ് സിനിമക്കുള്ള ആകെയൊരു പോസിറ്റീവ്. പൊട്ടിച്ചിരിക്കാനുള്ള വക അവിടവിടെയായി സംവിധായകന്‍ ഒരുക്കി വെച്ചിട്ടുണ്ട്

പുണ്യാളന്‍ അഗര്‍ബത്തീസിന് അവകാശപ്പെടാന്‍ ഉണ്ടായ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രം ഒരു നേരത്തെ ചിരി മാത്രം പ്രതീക്ഷിച്ചു പോകുന്നവരെ തൃപ്തിപ്പെടുത്തും.

റേറ്റിംഗ് : 2.5 / 5
#APJ

Advertisements

Advertisements