Among Crowd

ഗൂഡാലോചന ആരോഗ്യത്തിനു ഹാനികരം

Advertisements

 

 

ധ്യാന്‍ ശ്രീനിവാസന്‍ തിരകഥ എഴുതുന്ന ആദ്യ സിനിമ എന്നതാണ് ഗൂഡാലോചന കാണാന്‍ താല്പര്യം ജനിപ്പിച്ച കാര്യം. ജമ്നാപ്യാരി , മായാബസാര്‍ എന്നീ സിനിമകള്‍ ചെയ്ത തോമസ്‌ സെബാസ്റ്റ്യനില്‍ നിന്ന് ആരും അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിച്ചിരിക്കില്ല

കോഴിക്കോട് ബീച്ചില്‍ ചെത്തി നടന്ന നാല് പിള്ളേരുടെ കഥയാണ് ഇത് എന്ന് പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ” ചെത്തി നടന്ന ” എന്നത് എടുത്തു പറഞ്ഞ വിനീത് ശ്രീനിവാസന്‍റെ വോയ്സ് ഓവര്‍ കേട്ടപ്പോള്‍ ഇപ്പോള്‍ ജീവിത പ്രതിസന്ധികളില്‍ പെട്ട കുറച്ചു ചെറുപ്പക്കാരെ പ്രതീക്ഷിച്ചവര്‍ക്ക് കാണാനാവുന്നത് ജീവിതത്തെ ഇനിയും സീരിയസ് ആയി കാണാതെ കുട്ടിക്കളി കളിച്ചു നടക്കുന്ന നാല് ന്യൂ ജെന്‍ ചെറുപ്പക്കാരെയാണ്.

ഞങ്ങള്‍ നല്ല പ്രാരാബ്ദതില്‍ ആണ് എന്ന് നാഴികക്ക് നാല്പത് വട്ടം പറയുമെങ്കിലും ലക്ഷക്കണക്കിന്‌ രൂപ കയ്യില്‍ ഇടക്കിടക്ക് വന്നു പോകുന്ന ഇവരെ കാണുമ്പോള്‍ ഇത് പാവപ്പെട്ട കുറച്ചു ലക്ഷപ്രഭുക്കളുടെ കഥ ആണെന്നാണ്‌ തോന്നുന്നത്.

വരുണ്‍ , അജാസ് , പ്രകാശന്‍ , ജംഷീര്‍ എന്നിവരെ അവതരിപ്പിച്ച ധ്യാന്‍ ശ്രീനിവാസന്‍ , ശ്രീനാഥ് ഭാസി , അജു വര്‍ഗീസ്‌ , ഹരീഷ് പെരുമണ്ണ എന്നിവര്‍ ആണീ സിനിമയുടെ എനര്‍ജി എന്ന് പറയാം. കഥ ബോറടിയിലൂടെ നീങ്ങുമ്പോഴും ഹരീഷിന്‍റെ കോമഡികള്‍ പ്രേക്ഷകരെ ചിരിയില്‍ ആഴ്ത്തുന്നുണ്ട്. ഇവര്‍ നാല് പേരും തമ്മിലുള്ള സൗഹൃദം ആണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയി തോന്നിയത്

തിരകഥ എഴുതിയ ധ്യാന്‍ തന്‍റെ കഥാപാത്രത്തിനു മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്തില്ല എന്ന് മാത്രം അല്ല കൂടെയുള്ളവര്‍ക്ക് തന്നെക്കാള്‍ പ്രാധാന്യം കൊടുക്കുകയും ചെയ്തിട്ടുണ്ട് . ധ്യാനിന്‍റെ തിരകഥയില്‍ ഏറ്റവും ഇഷ്ട്ടപെട്ട കാര്യവും അതാണെന്ന് പറയാം. തന്‍റെ പരിമിതികളും കഴിവുകളും തിരിച്ചരിയുന്നവന്‍ ആണ് ധ്യാന്‍ എന്ന് വ്യക്തമാണ്.

ഹരീഷ് കോമഡി നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഉപദേശിക്കാന്‍ വേണ്ടി മാത്രം വരുന്ന നിരഞ്ജന അനൂപ്‌ , കോമഡിക്ക് ( ചളി ) വേണ്ടി മാത്രം വരുന്ന വിഷ്ണു ഗോവിന്ദന്‍ എന്നിവരുടെ ആവശ്യം സിനിമയില്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇവരെ വെട്ടി കളഞ്ഞിരുന്നെങ്കില്‍ സിനിമയുടെ ബോറടിപ്പിക്കുന്ന നീളം കുറയ്ക്കാനും സാധിക്കുമായിരുന്നു .മമത മോഹന്‍ദാസ്‌ തന്‍റെ കാരക്റ്റര്‍ നന്നായി ചെയ്തു.

മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാന്‍ ആണ്.എന്നാല്‍ ഗോപി സുന്ദര്‍ ഈണം നല്‍കി അഭയ ഹിരണ്‍മയി പാടിയ ടൈറ്റില്‍ സോംഗ് ഒഴിച്ച് ഒറ്റ സോംഗ് പോലും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല. സോംഗും അത് പ്ലേസ് ചെയ്തിരിക്കുന്ന സ്ഥലവും പലപ്പോഴും വേറൊരു സിനിമയെ ഓര്‍മ്മിപ്പിച്ചു.

മായാബസാര്‍ ,ജമ്നാപ്യാരി എന്നീ സിനിമകള്‍ എടുത്ത കാലത്തില്‍ നിന്നും ഇന്നും ഒട്ടും വളരാത്ത സംവിധായകന്‍ ആണ് തോമസ്‌ സെബാസ്റ്റ്യന്‍ എന്നെ ഈ സിനിമ കണ്ടു അനുമാനിക്കാന്‍ സാധിക്കൂ. എങ്കിലും മുന്നത്തെ സിനിമകളേക്കാള്‍ നല്ലതാണ് ഗൂഡാലോചന എന്നത് മാത്രം ഒരാശ്വാസം നല്‍കുന്നു.

ചുരുക്കത്തില്‍ മനസ്സ് നിറഞ്ഞു ചിരിക്കാവുന്ന കുറച്ചു ഭാഗങ്ങളും മനസ്സില്‍ തട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ക്കും അപ്പുറം ബോറടിപ്പിക്കുന്ന ആഖ്യാന രീതിയാല്‍ മനസ്സ് മടുപ്പിക്കുന്ന സിനിമയാണ് ഗൂഢാലോചന.

റേറ്റിംഗ് : 2 / 5
#APJ

Advertisements

Advertisements