തീരന്‍ : അധികാരം ഒന്ട്ര്

 

തീരന്‍ ഫാന്‍സ്‌ ഇത് വായിക്കരുതെന്ന് താഴ്മയായി അപേക്ഷിച്ച് കൊള്ളുന്നു.

” കിടിലന്‍ പടം ”

” ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ”

” ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ ”

” ഒരു നിമിഷം പോലും കണ്ണടക്കാന്‍ സാധിക്കില്ല ”

എന്റമ്മോ …. ഇനി വല്ലതും ഉണ്ടോ ആവോ തീരന് വിശേഷണങ്ങള്‍ ….

എന്തായാലും ഈ വിശേഷണങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ആയി അംഗീകരിക്കുന്നു…

( താഴെയുള്ളത് എന്‍റെതും ആയി അംഗീകരിച്ചു കൊള്ളുക…. )

ഇതൊക്കെ കേട്ടതിനു ശേഷം മാത്രം കണ്ട എനിക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന എബോവ് ആവറേജ് സിനിമയായി മാത്രമേ ഇതിനെ തോന്നിയുള്ളൂ എന്ന കാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

എല്ലാ റിവ്യൂവും നന്നായിരുന്നു. ആരും നെഗറ്റീവ് ഒന്നും ഇത് വരെ പറഞ്ഞു കാണാത്തതിനാലും പോസിട്ടീവുകള്‍ വീണ്ടും വീണ്ടും പറഞ്ഞു മടുപ്പിച്ചതിനാലും നെഗറ്റീവ് ആദ്യം പറയുന്നു.

റൊമാന്‍സ് വളരെ മികച്ച ഒരിതായിരുന്നു. പൈങ്കിളി എന്ന് പറഞ്ഞു ഇക്കാലത്ത് കളിയാക്കപ്പെട്ട പടപ്പുകള്‍ നാണിച്ചു പോകും ഇതൊക്കെ കണ്ടാല്‍… രാകുല്‍ പ്രീത് സിംഗ് പ്രണയത്തിന്‍റെ ഭൂരിഭാഗം സീനുകളിലും നമ്മുടെ നായകന്‍റെ ഒക്കത്ത് ആണ്…

രാകുല്‍ പ്രീത് സിംഗ് ഇവന്‍റെ ഭാര്യ തന്നെ അല്ലേ ? മോളൊന്നും അല്ലല്ലോ ?

വെറുപ്പിക്കലിന്റെ അങ്ങേ അറ്റം….

വില്ലന്മാര്‍ മുഖം മൂടി ധരിച്ചിരുന്ന ആദ്യ ഭാഗങ്ങളില്‍ കിടിലന്‍ ആയിരുന്നു. അവരുടെ ക്രൂരതയും സൗണ്ടും ആരുടെ മനസ്സിലും ഭീതിയുണര്‍ത്തുന്നതായിരുന്നു. പിന്നെ പിന്നെ പതുക്കെ പതുക്കെ വീര്യം കുറഞ്ഞു തുടങ്ങി.

സിനിമ ജയിക്കാന്‍ വേണ്ടിയുള്ള അനേകം കൊമ്പ്രമൈസുകളില്‍ ബനിയാ സിംഗിനെ കോമഡി ആക്കാനും സംവിധായകന്‍ സമയം കണ്ടെത്തി.

ബനിയാ സിംഗ് കോമഡി ആയിപ്പോയതില്‍ വിഷമിച്ചിരിക്കുമ്പോ ” മേം ബെഗുണാ ഹും സാബ് ” എന്ന് കാര്‍ത്തി പറഞ്ഞു ആ ഡയലോഗ് കൂടെ അങ്ങ് ചളമാക്കി….

അല്ലെങ്കിലെ പതിഞ്ഞ താളത്തില്‍ പോകുന്ന സിനിമയിലെ സെക്കന്‍ഡ് ഹാഫില്‍ രണ്ടു പാട്ടുകള്‍ കുത്തികയറ്റി വലിച്ചങ്ങു നീട്ടിയപ്പോള്‍ നല്ലൊരു റിലാക്സേഷന്‍ കിട്ടി…

അവസാനം ആയപ്പോഴേക്കും ഇത് നായകന് ഹീറോയിസം കാണിക്കാനുള്ള സിനിമയായി മാറിയതില്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല.. ഇത്തരം ഹീറോയിസം ഒക്കെ കൊള്ളാം…

മെയിന്‍ പോസിറ്റീവ് വില്ലന്മാരും ക്രിമിനല്‍ ട്രൈബുകള്‍ എന്ന ബാക്ക്ഗ്രൌണ്ടും ആണ്. കാര്‍ത്തി ആക്ഷന്‍ രംഗങ്ങള്‍ അടിപൊളി ആക്കിയിട്ടുണ്ട്. ആ മണലില്‍ ഒളിച്ചിരിക്കുന്ന ഷോട്ടുകള്‍ ഒക്കെ കിടിലന്‍ ആയിരുന്നു.

ആ കത്തി എങ്ങിനെ ആണ് എടുക്കേണ്ടത് എന്ന ചോദ്യവും കാര്‍ത്തിയുടെ പോസ്റ്റിലേക്ക് കേറുന്നതിനു മുന്‍പുള്ള പോലീസ് സ്റ്റേഷനിലെ ട്രെയിനിങ്ങും ഒക്കെ പുതിയോരനുഭവം ആയിരുന്നു.

ആദ്യത്തെ വട്ടം കണ്ടപ്പോള്‍ ഇക്കണ്ട കൊമ്പ്രമൈസിംഗ് നടത്തിയ സിനിമക്കാണോ തമിഴ് സിനിമയിലെ ഏറ്റവും മികച്ച മേക്കിംഗ് എന്നൊക്കെ വാഴ്ത്തിയത് എന്നൊക്കെ വിചാരിച്ചു… എന്തായാലും രണ്ടാം വട്ടവും തിയേറ്ററില്‍ പോയി കണ്ടു ഉറപ്പു വരുത്തി….

ഒരു വട്ടം കണ്ടിരിക്കാവുന്ന എബോവ് ആവറേജ് ത്രില്ലര്‍ ആണ് തീരന്‍… രണ്ടാമത് അത്യാവശ്യം ബോറിംഗ് ആണ് സിനിമ…

റേറ്റിംഗ് : 3 / 5
#APJ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s