കല്യാണത്തോടെ പെണ്‍കുട്ടികള്‍ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വീടുമെല്ലാം ഉപേക്ഷിച്ചു പോകുന്ന പരമ്പരാഗത രീതി മാറണമെന്നാഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഫിദ.
പറഞ്ഞു പഴകിയ പ്രണയ കഥ പുതിയ കുപ്പിയില്‍ വിളമ്പുന്ന സിനിമാകാഴ്ചകളുടെ തുടര്‍ച്ച തന്നെയാണ് ഈ സിനിമ….. എങ്കിലും ചിരിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന രംഗങ്ങളാലും പാട്ടുകളാലും സമ്പന്നമാണ് സിനിമ…
സായി പല്ലവിയുടെ ക്യൂട്ട്നെസ്സും ഡാന്‍സ് നമ്പറുകളും തന്നെയാണ് ഏറ്റവും ഇഷ്ട്ടപെട്ടത്…
വരുണ്‍ തേജ് നന്നായി ചെയ്തിട്ടുണ്ട്. വളരെ ഉയരം കൂടിയ വരുണും ഉയരം കുറഞ്ഞ സായിയും തമ്മിലുള്ള ഉയര വ്യത്യാസം എടുത്തു കാട്ടുകയും അത് നല്ല രീതിയില്‍ പ്രണയത്തില്‍ ചാലിച്ച് എടുക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ ഉള്ള പാട്ടുകള്‍ എല്ലാം നന്നായിരുന്നു. അധികം ബോറായി തോന്നിയില്ല.
മലയാളം സംഭാഷണങ്ങള്‍ രണ്ടു മൂന്നു വട്ടം ഹാപ്പി ഡേയ്സ് എന്ന സിനിമയിലെ ചില സംഭാഷണങ്ങളുമായും ആ ഡയലോഗ് ഡെലിവറിയുമായും ചേര്‍ച്ച തോന്നിച്ചു…
ഫസ്റ്റ് ഹാഫിന്‍റെ നീളക്കൂടുതല്‍ കുറച്ചു ബോറായി…
പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ സ്വന്തം ഭര്‍ത്താവ് അവര്‍ക്ക് സ്പെഷ്യല്‍ ആയി മാറുന്നു എന്ന് സൂചിപ്പിച്ചു കൊണ്ട് ചിത്രം അവസാനിക്കുമ്പോള്‍ നല്ലൊരു പ്രണയ കഥ കണ്ട ഫീല്‍ ലഭിക്കുന്നുണ്ട്…
റേറ്റിംഗ് : 3 / 5