തോമസും ( ജാക്കിച്ചാന്‍ ) ഡേവിഡും (yuen biao) അവരുടെ വാനില്‍ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് നടത്തുന്നവര്‍ ആണ്. അവര്‍ സില്‍വിയ ( ലോല ഫോര്‍നര്‍ ) എന്ന പെണ്‍കുട്ടിക്ക് അവരുടെ കടയില്‍ ജോലി കൊടുക്കുന്നു. ഇവളെ തേടി നടക്കുന്ന രണ്ടു കൂട്ടരുണ്ട് . ഒരു സ്വകാര്യ കുറ്റാന്വേഷകന്‍ ആയ മോബിയും ഒരു ക്രിമിനല്‍ ഗാങ്ങും.
മോബിയെ അവതരിപ്പിക്കുന്നത് സിനിമയുടെ സംവിധായകന്‍ കൂടിയായ സാമോ ഹങ്ങ് ആണ്. ജാവോ സാഞ്ചസ് ആണ് വില്ലന്‍ കാരക്റ്ററിനെ അവതരിപ്പിച്ചത് . പക്ഷേ വില്ലന്‍ അത്ര കിടിലന്‍ ആയി തോന്നിയില്ല എന്ന് മാത്രം അല്ല കുറച്ചു കോമഡിയും ആയിരുന്നു.
പക്ഷേ അങ്ങേര്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്ന ഫൈറ്റെര്‍സ് ആയി വന്ന കെയ്ത് വിറ്റാലിയും ബെന്നിയും കിടിലന്‍ ആയിരുന്നു. ഇവരും ജാക്കിചാനും യുന്‍ ബിയാവോയും തമ്മിലുള്ള ഫൈറ്റ് സീനുകള്‍ കിടിലന്‍ ആയിരുന്നു. വിന്റെജ് ജാക്കിചാന്‍ ഫൈറ്റുകളെ പോലെ തമാശകളും കൂടി ഇട കലര്‍ന്ന ഫൈറ്റിംഗ് ശൈലി ആണിതിലും യൂസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ആക്ഷന്‍ സീനുകളുടെ സീരിയസ്നെസ്സിനെയും ബ്രൂട്ടാലിറ്റിയെയും ബാധിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്.
ജാക്കിച്ചാന്‍റെ ഏറ്റവും മികച്ച ഫൈറ്റ് മൂവികളില്‍ ഒന്നാണ് വീല്‍സ് ഓണ്‍ മീല്‍സ്. കോമഡിയും ആക്ഷനും ഇടകലര്‍ന്നു വരുന്ന സിനിമ ഒരു നിമിഷം പോലും നിങ്ങളെ ബോറടിപ്പിക്കില്ല
റേറ്റിംഗ് : 4 / 5