നാം ഷബാന എന്ന ചിത്രം ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ കുറച്ചുണ്ടായിരുന്നു. ബേബി എന്ന കിടിലന്‍ പടത്തിന്റെ പ്രീക്വല്‍…. അതിലെ കുറച്ചു നേരം മാത്രം വന്നു കയ്യടികള്‍ നേടിയ തപസിയുടെ കാരക്റ്ററിന്റെ മുഴു നീള ചിത്രം… പ്രിത്വിരാജിന്റെ വില്ലന്‍ വേഷം…. അവസാനം പവനായി ശവമായി എന്ന് പറഞ്ഞ പോലെയായി കാര്യങ്ങള്‍
ഒരു സ്പൈ മൂവിയില്‍ കുറച്ചു ത്രില്‍ വേണം… നല്ല കുറച്ചു ആക്ഷന്‍ രംഗങ്ങള്‍ വേണം…. നല്ലൊരു വില്ലനും കൂടിയുണ്ടെങ്കില്‍ ഉഷാറായി…. ഇതൊന്നുമില്ലെങ്കില്‍ നാം ഷബാന ആയിപ്പോവും…. ഒരു ബോറ് പടം.
അക്ഷയ് കുമാറിന്‍റെ ഫൈറ്റ് പോലും നന്നായിട്ട് തോന്നിയില്ല… അപ്പൊ പിന്നെ തപസിക്കും പ്രിത്വിക്കും ഉള്ള ആക്ഷന്‍റെ കാര്യം ആലോചിച്ചാല്‍ മതി… വന്‍ കോമഡിയാണ് …
തപസിയുടെ ബേബിയിലെ കാരക്റ്ററിന്റെ വില കളഞ്ഞു കുളിച്ചു എന്നതൊഴിച്ചാല്‍ മറ്റു ഗുണങ്ങളൊന്നും നാം ഷബാനയില്‍ കാണുന്നില്ല.
ഹിന്ദിയില്‍ നിന്ന് നല്ല സിനിമകളുടെ ഓഫര്‍ വന്നാല്‍ മാത്രമേ അഭിനയിക്കൂ എന്നാണു പ്രിത്വി പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്… ഇതൊക്കെ കാണുമ്പോള്‍ ആര് സ്ക്രിപ്റ്റുമായി ഹിന്ദിയിലോട്ടു വിളിച്ചാലും പോകുമെന്ന് തോന്നുന്നു…
ത്രില്ലും ആക്ഷനും ഇല്ലാത്ത സ്പൈ ത്രില്ലര്‍ കാണേണ്ടവര്‍ക്ക് നാം ഷബാന ഒന്ന് കണ്ടു നോക്കാവുന്നതാണ്… നിരാശപ്പെടുത്തില്ല…!!!